KERALA GOVERNMENT AYURVEDA
GRADUATE
MEDICAL OFFICERS’ FEDERATION
( Reg No 242 GO(P)7/85
GAD,Dt03.02.1985,Thiruvananthapuram)
പ്രേഷിതൻ
ജനറൽ സെക്രട്ടറി 08/07/2013
സ്വീകർത്താവ
ഡയരക്ടർ
ഭാരതീയ ചികിത്സാ വകുപ്പ്
ആരോഗ്യ ഭവൻ തിരുവനന്തപുരം
വിഷയം –റേഷ്യോ പ്രമോഷൻ
സൂചന – 1. GO(MS) 367/2012 H&FW Dt 03/11/2012
2.
MEMORANDUM BY KGAGMOF Dt 05/04/2013
ഭാരതീയ ചികിത്സാ വകുപ്പിൽ സൂചന 1 പ്രകാരം നടപ്പിലാക്കിയ റേഷ്യോ പ്രമോഷൻ അനുസരിച്ച് സി എം ഒ തസ്തിക 75 ആയി ഉയർന്നിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഉയർന്ന തസ്തികകളിലെ പ്രമോഷൻ സാദ്ധ്യത മൂന്നിരട്ടിയായി വർധിച്ചു എന്നത് തികച്ചും അഭിനന്ദനം അർഹിക്കുന്ന കാര്യവുമാണ്. ശംമ്പള കമ്മീഷൻ നിർദേശിച്ച പ്രകാരം നടന്ന ടി പ്രമോഷൻ നിരവധി തടസ്സങ്ങളെ അതിജീവിച്ചാണ് നടത്താൻ കഴിഞ്ഞത്.
ഇതിൻറെ അടുത്ത ഘട്ടം എന്ന നിലയിൽ 41 ആർ എം ഓ തസ്തികകൾ കൂടി സൃഷ്ടിച്ചാൽ സി എം ഓ യുടെ പ്രസക്തിയും സ്ഥാപനത്തിന്റെ വികസനവും ഒരേ സമയം വർദ്ധിക്കും എന്നത് വ്യക്തമാണ്.
ഇനിയാണ് ഈ ആവശ്യം ഒരു പ്രപ്പോസലായി വകുപ്പിൽനിന്നും നൽകേണ്ടത്. കാരണം റേഷ്യോ പ്രമോഷൻ നടപ്പിലാക്കിയപ്പോൾ ഉണ്ടായ ബുദ്ധിമുട്ട് എന്ന നിലയിൽ ഈ വിഷയം സര്ക്കാരിന്റെ മുന്നിൽ അവതരിപ്പിച്ചാൽ കാര്യങ്ങൾ എളുപ്പമാകും എന്ന് മാത്രമല്ല യുക്തിസഹവുമാണ്.
ആയതിനാൽ എത്രയും വേഗം ആർ എം ഓ തസ്തികയുടെ ആവശ്യകത സർക്കാരിനെ ബോധ്യപ്പെ ടുത്താൻ നടപടി സ്വീകരിക്കാൻ അപേക്ഷിക്കുന്നു.
വിശ്വാസപൂർവ്വം,
DR K V BAIJU
GENERAL SECRETARY,KGAGMOF
No comments:
Post a Comment